Friday 28 October 2011

ഓര്‍മ്മകള്‍....

പ്രകൃതിതന്‍ കോമള വികൃതി വിസ്സര്‍ജിക്കും  മഴയില്‍,
കോരിത്തരിപ്പിച്ചു ഞാന്‍ എന്‍റെ ഹൃദയം .

കറുത്ത വാവാം എന്‍ മനസ്സില്‍ നിറഞ്ഞൂ,സ്വപ്ന മോഹങ്ങള്‍..............

സ്വപ്‌നങ്ങള്‍ എന്നും തുടിക്കും ,
 സത്യങ്ങള്‍ എത്രയോ ദൂരം ! 

നീ തീര്‍ത്ത എന്‍റെ അവ്യക്ത ചിത്രത്തിനു, ഇന്നു വെള്ളി കാശുകളേറെ................
നിന്‍റെ നിറമാര്‍ന്ന ചിത്രത്തിനും,
മോഹങ്ങളെ പുണരുന്ന എന്‍റെ കിനാകള്‍കും,
പൊട്ടി പൊളിഞ്ഞൊരു ചെമ്പു തുട്ട് മാത്രം.

സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി ഞാന്‍ ,
വ്യഥ പൂണ്ടു നില്പ്പൂ....

ഓര്‍മ്മകള്‍................ഓര്‍മ്മകള്‍ ..........
ഇനിയു മരിക്കാത്ത  ഇതിഹാസങ്ങള്‍  ! !

ഹൃദയ കവാടത്തിലെ നോക്കുകുത്തികള്‍ .




3 comments:

  1. രമ്യ, നല്ല കവിത... ആശംസകള്‍ :)

    ReplyDelete
  2. "സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി ഞാന്‍ ,
    വ്യഥ പൂണ്ടു നില്പ്പൂ"

    ഇനിയും എഴുതൂ... സ്വപ്നങ്ങള്‍ പൂവണിയട്ടെ...

    ReplyDelete
  3. നന്ദി. തുറന്ന അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete