Wednesday 22 November 2023

മധുരമാം കാലൊച്ച

 











അവൾക്കു ശർദ്ധിക്കണം എന്ന തോന്നൽ കലശലായി തുടങ്ങി....

ഓടുന്ന വണ്ടി ഒന്ന് നിർത്തിയാൽ കൊള്ളാം എന്ന തോന്നലിൽ അവൾ അയാളെ നോക്കി...

വാ തുറന്നു പറയാൻ ഉള്ള ബുദ്ധിമുട്ടു കാരണം ആംഗ്യ ഭാഷയിൽ കാർ നിർത്താൻ അവശ്യപെട്ടു.

പെട്ടന്ന് തന്നെ കാറിൽ നിന്ന് ഇറങ്ങി, മാറി തല കുമ്പിട്ടു തിരിഞ്ഞു നിന്നെങ്കിലും , ഡ്രൈവർ സീറ്റ് ഇൽ നിന്ന് ഇറങ്ങി വരുന്ന അയാളുടെ കാലൊച്ചഇ ൽ ആയിരുന്നു അവളുടെ ശ്രദ്ധ...

അയാളുടെ ദൃഢമായ കരങ്ങൾ ചുമലിൽ തട്ടി ആശ്വസിപ്പിക്കുന്നതും, കാർ ഇൽ നിന്ന് സ്നേഹത്തോടെ എടുത്തു കൈയ്കളിലേക്കു തരുന്ന വെള്ളത്തിലേക്കും അവളുടെ പ്രതീക്ഷ നീണ്ടു ...

അയാളുടെ കാലൊച്ച അടുത്ത് അടുത്ത് വരുമ്പോൾ

മനം പുരട്ടലിൽ നിന്ന് മനം കുളിർമയിലേക്കു മുങ്ങി താഴ്ന്നു...

ആഹാ..... 

അയാൾ നാരങ്ങയോ ,വിക്സ് മിട്ടായി യോ വേണമോ എന്ന് ചോദിക്കുമായിരിക്കും....

വേണ്ട....ഒന്നും വേണ്ട ന്നു പറയണം .

അയാൾ ഡോർ തുറന്നു അവൾ

 ഇരുന്ന സീറ്റ് യിലേക്ക് നോക്കി.... 

വെള്ളം അവിടെ ഇല്ലന്ന് പറയണം നു തോന്നിയെങ്കിലും അവൾ മിണ്ടിയില്ല.

തിരഞ്ഞു എടുത്തു തരട്ടെ ന്നു കരുതി.....

കാലൊച്ച ക്കു വേണ്ടി കാതോർത്തു കാതോർത്തു

അഞ്ചു മിനിറ്റ് വളരെ ദീർഘമായി അവൾക്കു തോന്നി .

അവൾ തല നിവർത്തി നോക്കി.

താൻ ഇരുന്ന സീറ്റ് ഇൽ യാത്രയ്ക്കു തയ്യാറായി മുന്നിലേക്ക് ഏതോ ആലോചനയിൽ മുഴുകി 

ഇരിക്കുന്ന അയാളുടെ നേരെ അവൾ ചെന്നു...


അല്ല .......

എന്താ ഇവിടെ ഇരിക്കുന്നത് ??

അവൾ ചോദിച്ചു ??

അയാൾ പറഞ്ഞു 

ഡ്രൈവർ ക്കു ഒരിക്കലും ശർദിക്കാൻ വരില്ല .

നീ വണ്ടി ഓടിച്ചോ.....

അവൾ സ്വയം ചുമലിൽ തട്ടി .

വെള്ളം എടുത്തു വായും കഴുകി വണ്ടി ഓടിച്ചു ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി 

അയാൾ മയക്കത്തിൽ നിന്ന് കൂർക്കം വലിച്ചുള്ള ഉറക്കത്തിലേക്കു വഴുതി വീണു...

റേഡിയോയിൽ യാദൃച്ഛികമായി വന്ന ഗാനം ആസ്വദിച്ച് കൊണ്ട് അവൾ കാർ മുന്നിലേക്ക് ഓടിച്ചു കൊണ്ടിരുന്നു 

****

വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം

വാരിവിതറും ത്രിസന്ധ്യ പോകേ

അതിലോലമെൻ ഇടനാഴിയിൽ നിൻ‌ കള-

മധുരമാം കാലൊച്ച കേട്ടു ......


ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും

മൃദുലമാം നിസ്വനം പോലെ

ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ

ഉയിരിൽ അമൃതം തളിച്ച പോലെ

തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ

അറിയാതെ കോരിത്തരിച്ചു പോയി....