Saturday 30 December 2023

ആരാണ് Manjith ??

 


ആരാണ് Manjith ??

ഞാൻ കണ്ണുകൾ അടച്ചു .

വർഷങ്ങൾക്കു മുന്നേ....

എന്റെ മുന്നിൽ വന്ന സ്കൂൾ കുട്ടി ആണോ ???

ആ സ്കൂൾ കുട്ടി യുടെ നെറുകയിൽ 'അമ്മ വച്ച് കൊടുത്ത രാസ്നാദി പൊടി ഉണ്ടായിരുന്നു...

നെറ്റിയിൽ ഒരു ഭസ്മ കുറി ഉണ്ടായിരുന്നു...

നിഷ്കളങ്കമായ ചിരി....

അവന് പ്രതീക്ഷയുടെ തിളങ്ങുന്ന കണ്ണുകൾ ആയിരുന്നു !!

എല്ലാത്തിനെ കുറിച്ചും അറിയാൻ ഉള്ള ജിജ്ഞാസ ആ മുഖത്തു ഉണ്ടായിരുന്നു !!

ഞാൻ കണ്ണുകൾ തുറന്നു .....

മുൻപിൽ ഇരിക്കുന്ന യുവാവിന് 

മുഖച്ഛായയിൽ വല്യ മാറ്റം ഇല്ല .

അതെ നിഷ്കളങ്കമായ ചിരി....

ജിജ്ഞാസ നിറഞ്ഞ മുഖം..

പ്രതീക്ഷയുടെ തിളങ്ങുന്ന കണ്ണുകൾ 

പക്ഷെ നെറ്റിയിൽ ഭസ്മ കുറി ഇല്ല !

നെറുകയിൽ രാസ്നാദി പൊടി ,

ഉണ്ടോന്നു കാണാൻ പറ്റാത്ത വിധം പൊക്കം വച്ചിരിക്കുന്നു.....

കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ വർഷങ്ങൾ കടന്നു പോയിരിക്കുന്നു 

അവൻ ഒരു ഫയൽ എന്റെ മുന്നിൽ വച്ചു....

IIT Madras ന്റെ mark sheet ഉം graduation certificate ഉം 🌟

ആദ്യം ആയി ആണ് IIT യുടെ Marksheet ഉം graduation certificate ഉം ഞാൻ നേരിട്ട് കാണുന്നത് .

A.Manjith Nair ,MA developmental studies,IIT Madras. 

അത് വായിക്കുമ്പോൾ കണ്ണ് നിറഞ്ഞതു കൊണ്ട് ആണ് എല്ലാം മങ്ങിയത് പോലെ തോന്നിയത്....

2017 IIT യുടെ എൻട്രൻസ് ഇൽ All India rank 23 വാങ്ങി യാത്ര പറഞ്ഞു പോകുമ്പോൾ.

ഇതുപോലെ സർട്ടിഫിക്കറ്റ് ഉം ആയി എന്നെ കാണാൻ തിരികെ വരും എന്ന് ഞാൻ ഒരു പക്ഷെ പ്രതീക്ഷിച്ചിരുന്നില്ല....

ഇന്ന് manjith,എനിക്ക് ഒരുപാട് പുതിയ അറിവുകൾ സമ്മാനിക്കാൻ പ്രാപ്തൻ ആയ ഒരു യുവാവ് ആണ് 

നാളെ ആരാണ് manjith?

 പ്രതീക്ഷ, വിശ്വാസം , അഭിമാനം 

കാത്തിരികാം....

ആരാണ് manjith ??

എന്ന ചോദ്യത്തിന് ഉത്തരം ഞാൻ 

അഭിമാനത്തോടെ പറയുന്ന കാലത്തിനായി 

കാത്തിരികാം 


To be continued.......




Wednesday 22 November 2023

മധുരമാം കാലൊച്ച

 











അവൾക്കു ശർദ്ധിക്കണം എന്ന തോന്നൽ കലശലായി തുടങ്ങി....

ഓടുന്ന വണ്ടി ഒന്ന് നിർത്തിയാൽ കൊള്ളാം എന്ന തോന്നലിൽ അവൾ അയാളെ നോക്കി...

വാ തുറന്നു പറയാൻ ഉള്ള ബുദ്ധിമുട്ടു കാരണം ആംഗ്യ ഭാഷയിൽ കാർ നിർത്താൻ അവശ്യപെട്ടു.

പെട്ടന്ന് തന്നെ കാറിൽ നിന്ന് ഇറങ്ങി, മാറി തല കുമ്പിട്ടു തിരിഞ്ഞു നിന്നെങ്കിലും , ഡ്രൈവർ സീറ്റ് ഇൽ നിന്ന് ഇറങ്ങി വരുന്ന അയാളുടെ കാലൊച്ചഇ ൽ ആയിരുന്നു അവളുടെ ശ്രദ്ധ...

അയാളുടെ ദൃഢമായ കരങ്ങൾ ചുമലിൽ തട്ടി ആശ്വസിപ്പിക്കുന്നതും, കാർ ഇൽ നിന്ന് സ്നേഹത്തോടെ എടുത്തു കൈയ്കളിലേക്കു തരുന്ന വെള്ളത്തിലേക്കും അവളുടെ പ്രതീക്ഷ നീണ്ടു ...

അയാളുടെ കാലൊച്ച അടുത്ത് അടുത്ത് വരുമ്പോൾ

മനം പുരട്ടലിൽ നിന്ന് മനം കുളിർമയിലേക്കു മുങ്ങി താഴ്ന്നു...

ആഹാ..... 

അയാൾ നാരങ്ങയോ ,വിക്സ് മിട്ടായി യോ വേണമോ എന്ന് ചോദിക്കുമായിരിക്കും....

വേണ്ട....ഒന്നും വേണ്ട ന്നു പറയണം .

അയാൾ ഡോർ തുറന്നു അവൾ

 ഇരുന്ന സീറ്റ് യിലേക്ക് നോക്കി.... 

വെള്ളം അവിടെ ഇല്ലന്ന് പറയണം നു തോന്നിയെങ്കിലും അവൾ മിണ്ടിയില്ല.

തിരഞ്ഞു എടുത്തു തരട്ടെ ന്നു കരുതി.....

കാലൊച്ച ക്കു വേണ്ടി കാതോർത്തു കാതോർത്തു

അഞ്ചു മിനിറ്റ് വളരെ ദീർഘമായി അവൾക്കു തോന്നി .

അവൾ തല നിവർത്തി നോക്കി.

താൻ ഇരുന്ന സീറ്റ് ഇൽ യാത്രയ്ക്കു തയ്യാറായി മുന്നിലേക്ക് ഏതോ ആലോചനയിൽ മുഴുകി 

ഇരിക്കുന്ന അയാളുടെ നേരെ അവൾ ചെന്നു...


അല്ല .......

എന്താ ഇവിടെ ഇരിക്കുന്നത് ??

അവൾ ചോദിച്ചു ??

അയാൾ പറഞ്ഞു 

ഡ്രൈവർ ക്കു ഒരിക്കലും ശർദിക്കാൻ വരില്ല .

നീ വണ്ടി ഓടിച്ചോ.....

അവൾ സ്വയം ചുമലിൽ തട്ടി .

വെള്ളം എടുത്തു വായും കഴുകി വണ്ടി ഓടിച്ചു ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി 

അയാൾ മയക്കത്തിൽ നിന്ന് കൂർക്കം വലിച്ചുള്ള ഉറക്കത്തിലേക്കു വഴുതി വീണു...

റേഡിയോയിൽ യാദൃച്ഛികമായി വന്ന ഗാനം ആസ്വദിച്ച് കൊണ്ട് അവൾ കാർ മുന്നിലേക്ക് ഓടിച്ചു കൊണ്ടിരുന്നു 

****

വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം

വാരിവിതറും ത്രിസന്ധ്യ പോകേ

അതിലോലമെൻ ഇടനാഴിയിൽ നിൻ‌ കള-

മധുരമാം കാലൊച്ച കേട്ടു ......


ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും

മൃദുലമാം നിസ്വനം പോലെ

ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ

ഉയിരിൽ അമൃതം തളിച്ച പോലെ

തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ

അറിയാതെ കോരിത്തരിച്ചു പോയി....



Sunday 22 October 2023

പൂച്ച ( life story -part 3)

 



കല്യാണം കഴിഞ്ഞു കെഴുപ്പിള്ളി മഠത്തിൽ സ്ഥിരതാമസം ആകെണ്ട ഞാൻ സാഹചര്യ വശാൽ ഒരു വിരുന്നുകാരിയെ പോലെ വന്നു മടങ്ങി . എന്തുകൊണ്ടോ തിരുവനന്തപുരത്തു നിന്ന് എറണാകുളം വണ്ടി കയറുമ്പോൾ കരുതുന്ന പദ്ധതികൾ നടക്കാറില്ല. 🙄

ഇത്തവണ ഒരാഴ്ച മുൻപേ പദ്ധതികൾ തയാറാക്കിയത് കൊണ്ടാവും......

 വരുന്ന അന്ന് തന്നെ..... ഒരു കാരണവും കൂടാതെ പുലിയെ പോലെ എന്നെ പൂച്ച ആക്രമിച്ചത്.

അമ്പലത്തിൽ നവരാത്രി പ്രമാണിച്ചു,പുസ്തകം വയ്ക്കാൻ നാട്ടുകാർ ഒക്കെ വരുന്ന ദിവസം ആണ്..

വീട്ടിൽ വന്നിട്ടുണ്ടെന്ന് നാട്ടുകാർ അറിയുന്നത് അമ്പലത്തിൽ വച്ച് കാണുമ്പോൾ ആണ്.❤️

കാണുന്നവർ ...കാണുന്നവർ എന്നെ തിരക്കുമോ ??എന്ന ആശങ്ക എന്നെ അലട്ടി കൊണ്ടിരിന്നു 

ലളിതയുടെ മരുമോൾ വന്നില്ലേ എന്ന് ചോദിക്കുന്ന വനിതാ സമാജക്കാരോട്  'അമ്മ എന്ത് പറയും ??

രവി ടെ മോനും ഭാര്യയും വന്നില്ലെ? എന്ന് ചോദിക്കുന്ന ക്ഷേത്ര കമ്മിറ്റി കാരോട്, അച്ഛൻ എന്ത് പറയും ??

ഭാര്യ യെ കണ്ടില്ലല്ലോ എന്ന് ചോദിക്കുന്നവരോടെ ധീരജ് എന്ത് ഉത്തരം പറയും ???

പൂച്ച മാന്തി എന്നോ ??

അയ്യേ... ഒരു പൂച്ച കാരണം,എനിക്ക് അപമാന ഭാരം താങ്ങാൻ കഴിഞ്ഞില്ല .

ചോദിക്കുന്നവരോടെ പനി ആണെന്ന് പറയാൻ പറഞ്ഞു വെയ്ക്കാൻ ഞാൻ തീരുമാനിച്ചു.

അപ്പോഴാണ് മകളുടെ കാര്യം ഓർത്തത് .

'അമ്മ വന്നില്ലെ എന്നാ ചോദ്യത്തിന് 

പൂച്ച മാന്തി പറിച്ച കഥയും ,ഇൻജെക്ഷൻ എടുക്കുമ്പോൾ ഞാൻ നിലവിളിച്ചതും, ശ്രദ്ധ എന്തായാലും വിസ്തരിച്ചു പറയും എന്നതിൽ സംശയം ഇല്ല.

വേദന സഹിക്കാം എന്ന് ഞാൻ തീരുമാനിച്ചു .

അമ്മയുടെ ഒരു സെറ്റ് മുണ്ടു വാങ്ങി .

അതും ഉടുത്തൊരുങ്ങി ,മുഖത്തു ചായവും തേയ്ച്ചു ,ഞാൻ കണ്ണാടിയിൽ നോക്കി പലതരത്തിൽ മന്ദഹസിച്ചു നോക്കി....

കൊള്ളാം... എങ്ങനെ പുഞ്ചിരി തൂകി കൊണ്ട് അമ്പലത്തിലേക്ക് പോകാം എന്ന് നിശ്ചയിച്ചു .

പെട്ടന്ന് കണ്ണാടിയിലൂടെ ഞാൻ ആ കാഴ്ച കണ്ടു , എന്റെ പിന്നിലായി , ഞാൻ കണ്ണാടിയിൽ നോക്കി കാണിക്കുന്ന കോപ്രായങ്ങളും നോക്കി ധീരജ് താടിക്കു കയ്യും കൊടുത്തു അങ്ങനെ ഇരിക്കുന്നു

😝😝😝


The end 💥

Saturday 21 October 2023

പൂച്ച ( life story -part 2)

 


പൂച്ച part 2


Continued from part 1

😺😺😺😺😺






പൂച്ച കടിക്കുക... മാന്തുക ......

എന്നത് വളരെ വേദനാജനകം ആയ ഒന്ന് ആണ് .

ജീവിതത്തിൽ വേദനാജനകമായതു നർമബോധത്തോടെ മറ്റുള്ളവരോട് പറയുന്നത് സ്വയം ആശ്വസിക്കുന്നതിന്റെ ഭാഗമായിട്ടാണ്. ☀️

 അങ്ങനെ പൂച്ച മാന്തി പറിച്ച വേദനയും ആയി ഹോസ്പിറ്റൽ എത്തിയ എന്റെ ഇടതു കയ്യിൽ മൂന്നും വലതു കയ്യിൽ ഒന്നും വച്ച് അവർ കുത്തി വച്ചു. 

അര മണിക്കൂർ കഴിഞ്ഞു മുറിവിനു ചുറ്റും കുത്തിവയ്ക്കണം എന്ന് പറഞ്ഞു.🤭

ഞാൻ ചുറ്റു പാടും നോക്കി . 

വെള്ള ഷർട്ട് ഉം മുണ്ടും ഉടുത്തു നിൽക്കുന്ന ആള് ഒരു ജയിൽ പുള്ളി ആണെന്ന് കൂടെ നിൽക്കുന്ന പോലീസ് ഉം അയാളുടെ നെഞ്ചിലെ 5213 എന്നാ നമ്പർ ഉം എനിക്ക് വ്യക്തമാക്കി തന്നു.🧟

അയാളോട് അടുത്ത ഇൻജെക്ഷൻ 25o തിയതി ആണെന്ന് നേഴ്സ് പറഞ്ഞപ്പോൾ .....

ഞാൻ അന്ന് തിരക്കാണ് ന്നു അയാൾ അവരോടു പറഞ്ഞു.🥴

ഞാൻ അതിശയത്തോടെ അയാളെ നോക്കുന്നത് കണ്ടത് കൊണ്ടാവും....കൂടെ നിൽക്കുന്ന പോലീസ് , അവനു കോടതിയിൽ  ഉണ്ടേ , ത്രിശൂർ എന്ന് പറഞ്ഞത്!!

ഒരു മുപ്പതു വയസ്സ് തോണിക്കുന്ന അയാൾ ഒരു അഡ്വക്കേറ്റ് കോടതിയിൽ പോകുന്ന അഭിമാനത്തോടെ..... എന്റെ മുന്നിലൂടെ നടന്നു പോയി .🙄

അയാൾ എന്ത് കുറ്റം ആയിരിക്കും ചെയ്തത് എന്ന് ആലോചിചിച്ചു ഇരിക്കുമ്പോൾ ഡോക്ടർ എന്റെ പേര് വിളിച്ചു ;;

മുറിവിനു ചുറ്റും ഇൻജെക്ഷൻ എടുക്കാൻ നമ്പർ റൂം 5 ഇൽ വരൂ…..

നമ്പർ റൂം 5ഇൽ രണ്ടു കിടക്കയാണ് ഉള്ളത് 

ഒരു കിടക്കയിൽ ആക്സിഡന്റ് ഇൽ കാലു പൊട്ടി എല്ലു കാണുന്ന ഒരു ചെറുപ്പക്കാരൻ കിടക്കുന്നു.🤥

തുരുമ്പു പിടിച്ച മറ്റേ കിടക്കയിൽ ഇരിക്കാൻ ഡോക്ടർ എന്നോട് ആവശ്യപ്പെട്ടു.

മറ്റേ കിടക്കയിൽ കരയാതെ കിടക്കുന്ന ചെറുപ്പകാരനിൽ അഭിമാനം തോന്നി അങ്ങനെ ഇരിക്കുമ്പോൾ ......കാലിൽ വേദനാജനകമായ ഒരു കുത്തു ….

നിലവിളി യോടെ ഞാൻ കാലു വലിച്ചു!!🥴

കുറച്ചു വേദന ഉണ്ടാകും , ഞാൻ വേറെ സൂചി മാറ്റം എന്ന് ആ ചെറുപ്പക്കാരൻ ഡോക്ടർ പറഞ്ഞു…. 

ഞാൻ വീണ്ടും ഒളി കണ്ണിട്ടു......

അപ്പുറത്തെ കിടക്കയില് ചെറുപ്പക്കാരനെ നോക്കി…

അയാൾ വേദന കൊണ്ട് ചുണ്ടു കടിച്ചു പിടിക്കുന്നത് കാണാം 

അയാൾ എന്താ നിലവിളിക്കാത്തതു എന്ന് ചിന്തിക്കുന്നതിനു മുന്നേ അടുത്ത കുത്തും എന്റെ നിലവിളിയും ഉയർന്നു….

ഡോക്ടർ പേടിച്ചു നില്കുന്നത് കണ്ടു

 നേഴ്സ് എന്നെ സമാദാനപെടുത്തി….

ലോകം കണ്ട ഏറ്റവും വലിയ സമാദാനപെടുത്തൽ

🤕🤒😝😜

ഇങ്ങനെ ആണെങ്കിൽ ആ സൂചി അങ്ങ് ഒടിഞ്ഞു അകത്തു ഇരിക്കും 

ഇരിക്കട്ടെ അല്ലെ ഡോക്ടർ???

അത് കേട്ട് ഞാനും ഡോക്ടർ ഉം ചിരിച്ചു😂😂

കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ വിളിക്കു….

അത് കേട്ടതും വെളിയിൽ നിൽക്കുന്ന ധീരജ് ന്റെ ബോധം പോകുന്നത് ഓർത്തു ഞാൻ പറഞ്ഞു , ആരും വേണ്ട … ഞാൻ സഹിക്കും നു …

മൂന്നാമത്തെ കുത്തിന് നിലവിളിയും 

ധീരജ് നെ ഫോൺ വിളിയും ഒന്നിച്ചായിരുന്നു.....

വിളറി വെളുത്ത ധീരജ് നെ കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു…. ഒരു ആശ്വാസത്തിന് വിളിച്ചത് ആണെന്ന്…

ആശ്വസിപ്പിക്കാൻ വന്ന ധീരജ് നെ ഞാൻ നിലവിളിയുടെ ഒപ്പം ചുമലിൽ തട്ടി ആശ്വസിപ്പിച്ചു. 

😝😜😜

എന്തുകൊണ്ടോ എനിക്ക് മുറിവിനു ചുറ്റും എടുത്ത ഇൻജെക്ഷൻ വേദനാജനകമായ തോന്നി🙏🙏🙏

ആക്സിഡന്റ് പറ്റി കിടക്കുന്ന ചേട്ടൻ കല്ലുപോലെ കിടക്കുന്നത് എന്നെ വീണ്ടും വീണ്ടും അതിശയപ്പെടുത്തി…. 🤞

എന്റെ വിളിയും ബഹളവും…

 അതിനിടയിൽ ആ നശിച്ച പൂച്ചയെ ഞാൻ കൊല്ലും എന്ന പ്രസ്താവനയും ഒക്കെ കേട്ട് 

വെളിയിലെ ആൾകാർ ചിരിച്ചു രസിക്കുക ആണെന്ന് പുറത്തിറങ്ത്തിയപ്പോൾ മനസിലായി.🤭

വെളിയിൽ ഇറങ്ങിയ എന്നെ ആക്സിഡന്റ് പറ്റിയ ചേട്ടൻ ന്റെ കൂട്ടുകാർ പുച്ഛത്തോടും😏 , അടുത്ത ഇൻജെക്ഷൻ എടുക്കാൻ ഇരിക്കുന്ന ചേച്ചി ആകാംഷയോടും ☺️നോക്കി .

കൂട്ടിനു ഇരിക്കുന്ന ഏതോ ഒരു കുട്ടി, 

 വേദന ആണോ എന്ന് ചോദിച്ചു ?? 

 അപ്പൊ എനിക്ക് ഒരു ഇളഭ്യത തോന്നി.

കാലിൽ ടാറ്റൂ അടിക്കുമ്പോ ഈ വേദന ഒന്നും ഇല്ലായിരുന്നോ എന്ന് ചോദിച്ചു ഡോക്ടർ മുറിക്കു വെളിയിൽ ഇറങ്ങി ,അടുത്ത മുറിയിലേക്ക് പോയി

👩‍💼👩‍💼👩‍💼വന്നോളൂ ഇനി രണ്ടെണ്ണം ബാക് ഇൽ എന്ന് പറഞ്ഞു നേഴ്സ് വിളിച്ചു.

ഇനിയും രണ്ടെണ്ണമോ ???

വെളിയിൽ മകളും മകനുമായി പട്ടി മാന്തിയതിനു ഇൻജെക്ഷൻ എടുക്കാൻ വന്ന സ്ത്രീ എന്നോട് ചോദിച്ചു .....

കരഞ്ഞു ഇല്ലേ???

ഞാൻ ഉം … എന്ന് മാത്രം മൂളി 🥴

വാതിൽ അടച്ചിരുനെങ്കിലും കരച്ചിൽ എവിടെ വരെ കേള്കാരുന്നു!!!!!

കേള്കാമായിരുനെങ്ങിൽ പിന്നെ എന്തിനാണ് എന്നോട് ചോദിച്ചത് എന്ന് അറിയില്ല.

എനിക്ക് അവരോടു ദേഷ്യം തോന്നി !!

തിക്കി തിരക്കി നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിൽ എന്നോട് എന്തിനു അങ്ങനെ ചോദിച്ചു??

🤒🤒🤒

പുറകിലെ ഇൻജെക്ഷൻ എടുക്കാൻ അടുത്ത റൂം യിലേക്ക് നടക്കുമ്പോൾ ആരോ പറയുന്നത് ഞാൻ കേട്ട് 🙄

കണ്ട പറയില്ല വിളിച്ചു കൂവി പൊടിക്കും എന്ന്…😝

ഞാൻ എന്റെ ജീൻസ്‌ പാന്റ് ഉം കറുത്ത ഷർട്ട് ഉം നോക്കി 🤧

ധീരജ് നോട് ചോദിച്ചു…. എനിക്ക് എന്താ കരയാൻ പാടില്ല ന്നു ഉണ്ടോ ?? 

ജീൻസ്‌ ഉം ഷർട്ട് ഉം ഇട്ടാൽ കരയാൻ പാടില്ലെന്ന് ഉണ്ടോ ??

നീ എന്തിനാ എന്നോട് ചോദിക്കുന്നത് ഞാൻ പറഞ്ഞോ അങ്ങനെ ?

ശെരി ആണ് ഏതോ ഒരാൾക്ക് വേണ്ടി ഞാൻ കുടുബ കലഹത്തിന് വഴി തെളിക്കണ്ടല്ലോ ??

 ഒച്ചയും ബഹളവും ഇല്ലാതെ ബാക് ഇൽ രണ്ടു കുത്തു വാങ്ങി ഞാൻ അഭിമാനത്തോടെ പുറത്തു ഇറങ്ങി വന്നു.🤕

അപ്പോഴു ഒരു ചിന്ത എന്റെ മനസിനെ അലട്ടി കൊണ്ടിരുന്നു.....

ഒരു പുസ്തകത്തിന്റെ പുറം ചട്ട നോക്കി അതിൽ എന്താണ് നു നിഗമിക്കുന്നത് പോലെ അല്ലെ ആൾകാർ നമ്മളെയും യും വിലയിരുത്തുന്നത് 

എന്നെ ഒരിക്കലും അറിയാത്ത വ്യക്തികൾ എങ്ങനെ ആണ് എന്റെ വസ്ത്രദാരണം വച്ചു ഞാൻ കരയാൻ സാധ്യത ഇല്ല എന്ന് വിശ്വസിക്കുന്നത്🙏🙏

എന്തിനാണ് മുറിക്കു വെളിയിൽ നിന്ന ആ ചെറുപ്പക്കാർ എന്നെ നോക്കി പുച്ഛിച്ചത് 😏😏

അവർക്കു എന്നെ കുറിച്ച് എന്ത് അറിയാം ???

എന്നെ കണ്ടാൽ കരയില്ല നു കരുതാൻ 

ആ സ്ത്രീക്ക് എന്ത് ധാരണ യാണ് എന്നെ കുറിച്ച് ഉള്ളത് ???

എന്നെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവർ പുറമെ നിന്ന് കൊണ്ട് പറയുന്നത് ഓർത്തു ഞാൻ എന്തിനു വേവലാതി പെടണം…🤞

ഞാൻ കരയും 🤭

ചിലപ്പോ ഉറക്കെ ഉറക്കെ കരയും 🤭

നിലവിളിക്കും….🤭


ആരു എന്ത് കരുതിയാലും കരയാൻ കഴിയുന്നവർ ഭാഗ്യവാന്മാർ ✨✨

എനിക്ക് അത്രയും മാത്രമേ പറയാൻ ഉള്ളു….

കരയാൻ തോന്നുമ്പോ കരഞ്ഞൊള്ളുക …


To be continued in part 3💥

പൂച്ച (life story part 1 )





 കഥാനായിക രാവിലെ കൊച്ചി ക്കു പോകാൻ ഉള്ള ഉന്മേഷത്തിൽ എഴുന്നേറ്റു വന്നു വാതിൽ തുറക്കുന്നു .☺️

പതിവില്ലാതെ മഴയത്തു വീടിന്റെ ഉള്ളിൽ ആരും കാണാതെ കടന്നു കൂടിയ പൂച്ച മേശയിൽ നിന്നും വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടി ഉണർന്നു. 😺

വാതിൽ തുറന്നു പൂച്ച യെ കണ്ട കഥാനായിക പുലിയെ കണ്ട പോലെ ഞെട്ടി തരിക്കുന്നു . 

കഥാനായിക പേടിക്കുന്നു ....

പൂച്ച പേടിക്കുന്നു .....

എന്നെ ഒന്നും ചെയ്യാല്ലെന്നു പറഞ്ഞു പൂച്ച ചാടി ഇറങ്ങി പുറത്തേക്കു ഓടാൻ ശ്രെമിക്കുന്നു…😺

ഇത് കണ്ടു കഥാനായിക എന്നെ ഒന്നും ചെയ്യല്ലേ നു പറഞ്ഞു അകത്തേക്ക് ഓടുന്നു 😝

രണ്ടാളും കുടി മുറിയിൽ കിടന്നു ഓടി പരിഭ്രാന്തി പടർത്തി….😜😝

അവസാനം പൂച്ച കഥാനായികയേ മാന്തി പറിച്ചിട്ടു ഇറങ്ങി ഓടി 🤒🤕🤧


നിലവിളി ശബ്ദം ഇട്ടു സ്കൂട്ടർ ൽ

 കഥാനായികയും ഭർത്താവും കുട്ടി യും കൂടി അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റൽ ഇൽ പോകുന്നു.👪

ദേഷ്യവും അരിശവും കൊണ്ട് നിൽക്കുന്ന കഥാനായികയോടെ....

🧙മകൾ:

'അമ്മ ഇതു ഹോസ്പിറ്റൽ ആണോ റെയിൽവേ സ്റ്റേഷൻ പോലെ ഉണ്ട്

കഥാനായിക : അമ്മയെ പൂച്ച കടിച്ചതിൽ മോന് വിഷമം ഇല്ലേ??

മകൾ : എനിക്ക് രാവിലെ എങ്ങനെ സ്കൂട്ടർ ഇൽ കറങ്ങാൻ എന്ത് ഇഷ്ടം ആണെന്നോ ??🤭


കഥാനായിക നേരെ ഭർത്താവിനോട് 

ഈ 4,5 ഇൻജെക്ഷൻ ഒക്കെ വേണോ ?


ഭർത്താവു : ഏഹ്…. റിസ്ക് എടുക്കാൻ പറ്റില്ല. ബാക്കി കൊച്ചി നു എടുകാം.

കഥാനായിക തന്റെ വിധി യും നിസഹതായും ഓർത്തു ദുഖിതയായി 😭😭😭

അപ്പോൾ പിന്നിൽ നിന്ന് ഭർത്താവിന്റെ ഒരു ചോദ്യം ???

നീ ശെരിക്കും ആ പൂച്ചയെ എന്ത് ചെയ്തു, ഉപദ്രവിച്ചോ ?? ചവിട്ടി കാണും അല്ലാതെ എങ്ങനെ ഇങ്ങനെ ഒരു പൂച്ച മാന്തും??

ഭാര്യ യെ കാളും പൂച്ചയെ വിശ്വസിച്ച ഭർത്താവിനോട് പ്രതിഷേധിച്ചു കൊണ്ട് ആ കഥാനായിക 

നാട്ടുകാരുടെ പിന്തുണ തേടുന്നു 🙏🙏🙏

സത്യം പറയാം നിങ്ങൾ എങ്കിലും വിശ്വസിക്കണം 

ആ കഥാനായിക ആയ ഞാൻ മനസാ വാചാ കർമണാ പൂച്ചയെ ഒന്നും ചെയ്തിട്ടില്ല . 

സത്യം സത്യം സത്യം


To be continued.....❤️


Monday 19 December 2022

"അകൽച്ച "


             ജീവിതത്തിൽ മറ്റു വികാരങ്ങൾ എല്ലാം തന്നെ നമ്മൾ പെട്ടന്ന് തിരിച്ചു അറിയാറുണ്ട്. എന്നാൽ അകൽച്ച ; ആ വികാരം വളരെ വൈകി ആണ് പലരും തിരിച്ചറിയുന്നത്... ചിലപ്പോൾ തിരിച്ചറിയാതെ പോകുന്ന വികാരങ്ങളിൽ ഒന്നായി അത് മാറാറുണ്ട് എന്ന് തോന്നിയിട്ടുണ്ട് .

ബന്ധം ഏതും ആവട്ടെ.......

അച്ഛനോ ?

അമ്മയോ ?

കൂടെപ്പിറപ്പോ ?

സുഹൃത്തോ ?

കാമുകനോ ?

ഭർത്താവോ ?

മക്കളോ ?

അകൽച്ച എന്ന വികാരം നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകും..........

എന്നാൽ അത്  നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ?

റോഡിൽ കൂടി  നടന്നു പോകുമ്പോൾ ,നിങ്ങൾ ചൂണ്ടി കാണിച്ച സാധനങ്ങൾ, കൈയിൽ  ഉള്ള കാശ് നുള്ളി പെറുക്കി അച്ഛൻ 
സന്തോഷത്തോടെ വാങ്ങി തരുമ്പോൾ നിങ്ങൾ അനുഭവിച്ച ആനന്ദം അതെ അളവിൽ നിങ്ങൾക്കു ഇന്ന് അച്ഛൻ വാങ്ങി തരുന്ന സാധനത്തിൽ നിന്ന്  അനുഭവിക്കാൻ സാധിക്കുന്നുണ്ടോ?

എവിടെയോ നഷ്ടപ്പെട്ടുപോയ ആ ആനന്ദത്തിനെ നിങ്ങൾ എന്തായി കാണുന്നു?

നിങ്ങളെ കൂടാതെ യാത്ര പോയ 'അമ്മ, വരാൻ  വൈകുമ്പോൾ നിങ്ങൾ അനുഭവിച്ച വ്യാകുലത.... അതെ അളവിൽ....  
ഇന്ന്,  'അമ്മ യെ കാണാത്തപ്പോൾ നിങ്ങൾ അനുഭവിക്കുന്നുണ്ടോ ?

എവിടെയോ നഷ്ടപ്പെട്ടുപോയ ആ വ്യാകുലതയെ നിങ്ങൾ എന്തായി കാണുന്നു?

സ്കൂളിൽ ആരുടെയോ പിറന്നാളിന് ലഭിച്ച മിഠായി ,കൊതിയോടെ നിങ്ങളുടെ കൂടെപ്പിറപ്പിനായി മാറ്റി വയ്ക്കുമ്പോള് ഉണ്ടായ ത്യാഗ മനോഭാവം...
ഇന്ന്,  അതെ അളവിൽ നിങ്ങളിൽ നിലനിൽക്കുന്നുണ്ടോ ?

നിങ്ങൾ അറിയാതെ എവിടെയോ നഷ്ടപ്പെട്ടുപോയ ആ ത്യാഗ മനോഭാവത്തെ നിങ്ങൾ എന്തായി കാണുന്നു ?
 
ഒരിക്കൽ ,ക്ലാസ് മുറികൾക്കുള്ളിൽ വാ തോരാതെ സംസാരിച്ചു ചിരിച്ചു കൊണ്ടിരുന്ന സുഹൃത്തിനോട് വര്ഷങ്ങള്ക്കു ഇപ്പുറം, കാണുമ്പോൾ സംസാരിക്കാൻ വിഷയങ്ങൾ ഇല്ലാതെ നിങ്ങൾ വിഷമിച്ചിട്ടുണ്ടോ ?

നിങ്ങളുടെ ഇടയിൽ വന്നുപെട്ട വിഷയ ദാരിദ്ര്യത്തെ നിങ്ങൾ എന്തായി കാണുന്നു ?

പ്രണയം അന്ധം ആണെന്ന് സ്ഥാപിച്ചു കൊണ്ട്‌ കാമുകൻന്റെ കൈ ചേർത്ത് പിടിച്ചു ആവേശത്തോടെ നടന്നു പോയ മനോഹര വീഥികൾ പിന്നീട് കൈ വേർപെടുത്തി ഒറ്റയ്ക്കു  തിരികെ നടക്കുമ്പോൾ ....

ആ  നഷ്ടപ്പെട്ട് പോയ ആവേശത്തെ നിങ്ങൾ എന്തായി കാണുന്നു ? 

നേരവും കാലവും നോക്കി ഭർത്താവു കെട്ടിയ താലി, പ്രതീക്ഷയുടെ അടയാളമായി കൂടെ കൊണ്ട്‌ നടന്ന നിങ്ങൾ... പിന്നീട് എപ്പോഴോ ,അത്, നേരവും കാലവും നോക്കാതെ ഊരി മാറ്റിയപ്പോൾ....

നഷ്ടപ്പെട്ട് പോയ പ്രതീക്ഷയെ നിങ്ങൾ എന്തായി കാണുന്നു ?

സ്വന്തം ശരീരത്തിൽ നിന്ന് പൊട്ടി മുളച്ചു വേർപെട്ട മക്കൾ വട വൃക്ഷം പോലെ വളർന്നു സ്വന്തം ജീവിതം സുരക്ഷിതമാക്കാൻ മുന്നോട്ടു ഓടുമ്പോൾ....

പിന്നിൽ ആയി പോയ നിങ്ങളുടെ ഉള്ളിൽ ഉളവായ അരക്ഷിതാവസ്ഥയെ  നിങ്ങൾ എന്തായി കാണുന്നു ?

നിങ്ങൾ ഇതൊക്കെ എന്തായി കാണുന്നു എന്ന് എനിക്ക് അറിയില്ല !

എന്തായി കണ്ടാലും ശെരി....

യാഥാർഥ്യം ഒന്ന് മാത്രം!!!!

ഇതാണ് ആരും  അറിയാതെ പോകുന്ന അകൽച്ചയുടെ തുടക്കവും ഒടുക്കവും.

പറഞ്ഞു അറിയിക്കാൻ പറ്റാത്തതും.....
നിബന്ധനകൾ ഇല്ലാത്തതും .......

അനുഭവിച്ചറിയാൻ വൈകുന്നതുമായ,
 ഒരു മഹാ പ്രതിഭാസം ആണ് അകൽച്ച !!!


💓--രമ്യാ ഗിരിജ--💓

Tuesday 24 April 2012

ജനാലകള്‍ക്കപ്പുറത്ത്

കീറിപ്പറിഞൊരെന്‍  സഞ്ചിയില്‍,
അന്ധകാരത്തിന്‍റെ ഭീമമാം നിശബ്ദത.  

പൊട്ടിക്കരയുന്നിതെന്‍ ആത്മാവ്,
കെട്ടിപിടിച്ചു ഞാനലയവേ......

ഭൂതകാലത്തിന്‍റെ ജനാലകള്‍ക്കപ്പുറത്ത്,
കൂട്ടക്കരച്ചിലിന്‍ ആര്‍ത്തനാദം.

ചിതലരിച്ചുണരുന്ന വികാരങ്ങളിലെവിടെയോ,
സുഖവും വിഷാദവും ഒരുപോലലിയുന്നു.

  മൌനമുറയുന്ന മര്‍ത്യന്‍റെ ചോരയില്‍ ,
വെളിപാടുണരുന്നു !!

  ദൂരെ..........
പുതുജീവന്‍റെ നാമ്പ്, നയനങ്ങള്‍ തുറക്കുന്നു.

ഭാവികാലത്തിന്‍റെ ജനാലകള്‍ക്കപ്പുറത്ത്,
 കാഴ്ചകള്‍ മങ്ങുന്നു.