Thursday 27 October 2011

പ്രണയപ്പക്ഷി

പ്രണയത്തിനു നിറമുണ്ടെങ്കില്‍ ,

നിന്‍റെ തൂവലുകൊണ്ട് എന്‍റെ ചിത്രത്തിനു ചെഞ്ചായം പൂശുക.
നീറുന്നോരോര്‍മ്മതന്‍ ചാക്രവാളത്തിന്നുമപ്പുറം,
നീ ഒളിച്ചിരുപ്പുണ്ടെന്‍ മിഴി ചിപ്പികുള്ളിലായി.............

പ്രണയത്തിന്‍  മരുപ്പച്ചയില്‍ വീശുന്ന ഉഷ്ണകാറ്റിന് പറയുവാനേറെയുണ്ട്.
നിന്‍റെ മിഴികളുടെ തിളക്കവും, വാചാലതയും , കുസൃതിയുടെ കുഞ്ഞു തൂവലുകളും , കൊച്ചു പിണക്കങ്ങളുടെ കൂര്‍ത്ത നോവുകളും.......
നോവിന്‍റെ തേങ്ങലുകളും , കണ്ണുനീരിന്‍ നനവും , ചുടുനിശ്വാസങ്ങളും.........

കടന്നുപോയ വസന്തം ചിറകടിച്ചെത്തുമോ......? 
ഒട്ടുനാളായി ഒരന്തിത്തിരിപോല്‍ ഒതുങ്ങുന്നുണ്ട് ഞാന്‍.
നീ പോലുമറിയാതെ ഒറ്റപെടലിന്‍റെ  വേദന തേടി പോകാറുണ്ട് ഞാനേറെ  ദൂരം...
അവിടെ പോകാനെനിക്ക് കൂട്ടായി നിന്‍ ചിറകടി ശബ്ദം മാത്രം ! !

പോക .................പക്ഷീ...........പറന്നകലുക.
 നിന്‍റെ രോദനം മാറ്റൊലി  കൊള്ളുന്നു...  

എങ്ങും വേനലാണത്രേ ! ! !

4 comments:

  1. ബൂലോകത്തേക്ക് സ്വാഗതം...
    നന്നായി എഴുതുക...എല്ലാവിധ ഭാവുകങ്ങളും നേരുന്നു....

    ReplyDelete
  2. nice to read your poems. Also try to publish in periodicals

    ReplyDelete