Sunday 22 October 2023

പൂച്ച ( life story -part 3)

 



കല്യാണം കഴിഞ്ഞു കെഴുപ്പിള്ളി മഠത്തിൽ സ്ഥിരതാമസം ആകെണ്ട ഞാൻ സാഹചര്യ വശാൽ ഒരു വിരുന്നുകാരിയെ പോലെ വന്നു മടങ്ങി . എന്തുകൊണ്ടോ തിരുവനന്തപുരത്തു നിന്ന് എറണാകുളം വണ്ടി കയറുമ്പോൾ കരുതുന്ന പദ്ധതികൾ നടക്കാറില്ല. 🙄

ഇത്തവണ ഒരാഴ്ച മുൻപേ പദ്ധതികൾ തയാറാക്കിയത് കൊണ്ടാവും......

 വരുന്ന അന്ന് തന്നെ..... ഒരു കാരണവും കൂടാതെ പുലിയെ പോലെ എന്നെ പൂച്ച ആക്രമിച്ചത്.

അമ്പലത്തിൽ നവരാത്രി പ്രമാണിച്ചു,പുസ്തകം വയ്ക്കാൻ നാട്ടുകാർ ഒക്കെ വരുന്ന ദിവസം ആണ്..

വീട്ടിൽ വന്നിട്ടുണ്ടെന്ന് നാട്ടുകാർ അറിയുന്നത് അമ്പലത്തിൽ വച്ച് കാണുമ്പോൾ ആണ്.❤️

കാണുന്നവർ ...കാണുന്നവർ എന്നെ തിരക്കുമോ ??എന്ന ആശങ്ക എന്നെ അലട്ടി കൊണ്ടിരിന്നു 

ലളിതയുടെ മരുമോൾ വന്നില്ലേ എന്ന് ചോദിക്കുന്ന വനിതാ സമാജക്കാരോട്  'അമ്മ എന്ത് പറയും ??

രവി ടെ മോനും ഭാര്യയും വന്നില്ലെ? എന്ന് ചോദിക്കുന്ന ക്ഷേത്ര കമ്മിറ്റി കാരോട്, അച്ഛൻ എന്ത് പറയും ??

ഭാര്യ യെ കണ്ടില്ലല്ലോ എന്ന് ചോദിക്കുന്നവരോടെ ധീരജ് എന്ത് ഉത്തരം പറയും ???

പൂച്ച മാന്തി എന്നോ ??

അയ്യേ... ഒരു പൂച്ച കാരണം,എനിക്ക് അപമാന ഭാരം താങ്ങാൻ കഴിഞ്ഞില്ല .

ചോദിക്കുന്നവരോടെ പനി ആണെന്ന് പറയാൻ പറഞ്ഞു വെയ്ക്കാൻ ഞാൻ തീരുമാനിച്ചു.

അപ്പോഴാണ് മകളുടെ കാര്യം ഓർത്തത് .

'അമ്മ വന്നില്ലെ എന്നാ ചോദ്യത്തിന് 

പൂച്ച മാന്തി പറിച്ച കഥയും ,ഇൻജെക്ഷൻ എടുക്കുമ്പോൾ ഞാൻ നിലവിളിച്ചതും, ശ്രദ്ധ എന്തായാലും വിസ്തരിച്ചു പറയും എന്നതിൽ സംശയം ഇല്ല.

വേദന സഹിക്കാം എന്ന് ഞാൻ തീരുമാനിച്ചു .

അമ്മയുടെ ഒരു സെറ്റ് മുണ്ടു വാങ്ങി .

അതും ഉടുത്തൊരുങ്ങി ,മുഖത്തു ചായവും തേയ്ച്ചു ,ഞാൻ കണ്ണാടിയിൽ നോക്കി പലതരത്തിൽ മന്ദഹസിച്ചു നോക്കി....

കൊള്ളാം... എങ്ങനെ പുഞ്ചിരി തൂകി കൊണ്ട് അമ്പലത്തിലേക്ക് പോകാം എന്ന് നിശ്ചയിച്ചു .

പെട്ടന്ന് കണ്ണാടിയിലൂടെ ഞാൻ ആ കാഴ്ച കണ്ടു , എന്റെ പിന്നിലായി , ഞാൻ കണ്ണാടിയിൽ നോക്കി കാണിക്കുന്ന കോപ്രായങ്ങളും നോക്കി ധീരജ് താടിക്കു കയ്യും കൊടുത്തു അങ്ങനെ ഇരിക്കുന്നു

😝😝😝


The end 💥

No comments:

Post a Comment